Wednesday, February 11, 2026
HomeBREAKING NEWSതൃശ്ശൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
spot_img

തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

തൃശൂർ:എഴുപത് ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കണ്ണൂർ തൂവക്കുന്ന് കണ്ണൻകോട് കോളോത്ത് വീട്ടിൽ രാഗിലിനെ(29) ആണ് സിറ്റി പൊലീസിന്റെ ഡാൻസാഫ് ടീമും ഈസ്റ്റ് പൊലീസും ചേർന്ന് തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് അറസ്റ്റ് ചെയ്ത്. 2024 ൽ 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോ ഹാഷിഷ് ഓയിലുമായി കുന്നംകുളം സിഐ ആയിരുന്ന ഷാജഹാൻ ഇയാളെ ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്ത‌ിരുന്നു. ആ കേസിന്റെ വിചാരണയ്ക്കായി കണ്ണൂരിൽ നിന്ന് കോടതിയിലേക്ക് വരുന്ന വഴിയിലാണ് പൊലീസ് പിടികൂടിയത്. എംഎസ് സി സുവോളജി, എൻഡമോളജിയിൽ പിഎച്ച്ഡി എന്നീ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള രാഗിലിനെ കുറച്ച് കാലമായി പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments