Saturday, December 13, 2025
HomeBREAKING NEWSപ്ലാറ്റ്ഫോമിൽ യുവാവ് മരിച്ച സംഭവം;റെയിൽ വേക്കെതിരെ പരാതിയുമായി കുടുംബം
spot_img

പ്ലാറ്റ്ഫോമിൽ യുവാവ് മരിച്ച സംഭവം;റെയിൽ വേക്കെതിരെ പരാതിയുമായി കുടുംബം

ചാലക്കുടി:ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ്ചികിത്സകിട്ടാതെമുളങ്കുന്നത്തുകാവ് റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്ഫോമിൽ മരിച്ചസംഭവത്തിൽ റെയിൽവേക്കെതിരെപരാതിയുമായി കുടുംബം. ചാലക്കുടികോടശേരി മാരാംകോട് സ്വദേശി മുണ്ടേപ്പിള്ളിവീട്ടിൽ ശ്രീജിത്ത് (26) ആണ് മരിച്ചത്.കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻആംബുലൻസ് ഒരുക്കുന്നതിൽവീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്ന് സഹോദരൻ ശ്രീജേഷ് പറഞ്ഞു.ഇക്കാര്യം ചൂണ്ടിക്കാട്ടി കലക്ടർക്കുംമനുഷ്യാവകാശ കമീഷനും പൊലീസിനും പരാതിനൽകും. സംഭവത്തിൽ വിശദമായ അന്വേഷണംനടത്താൻ തൃശൂർ റെയിൽവേ എസ്എച്ച്‌ഒയോട്എസ്‌പി ഷഹിൻഷാ നിർദേശിച്ചു. തിങ്കളാഴ്‌ചപുലർച്ചെയാണ് ഓഖ എക്‌സ്പ്രസിൽസഞ്ചരിക്കുകയായിരുന്ന ശ്രീജിത്തിന്നെഞ്ചുവേദന അനുഭവപ്പെട്ടത്. യാത്രക്കാർഅറിയിച്ചതിനെത്തുടർന്ന് അടിയന്തര ചികിത്സനൽകാനായി ടിടിആർ മുളങ്കുന്നത്തുകാവ്സ്റ്റേഷനിൽ ട്രെയിൻ നിർത്താൻതീരുമാനിക്കുകയും സ്റ്റേഷൻമാസ്റ്ററെവിവരമറിയിക്കുകയും ചെയ്‌തു. എന്നാൽമുളങ്കുന്നത്തുകാവ് സ്റ്റേഷനിൽ യുവാവിനെഇറക്കിയെങ്കിലുംആശുപത്രിയിലെത്തിക്കാനുള്ള നടപടിഎടുത്തിരുന്നില്ല. അരമണിക്കൂറിന് ശേഷമാണ്ആംബുലൻസ് എത്തിയത്. അതേസമയംസംഭവത്തിൽ വീഴ്‌ചയില്ലെന്നാണ് റെയിൽവേയുടെ ഔദ്യോഗിക വിശദീകരണം. ഉദ്യോഗസ്ഥരുടെ വീഴ്‌ച വെളിവാക്കുന്ന ദൃശ്യങ്ങളും സഹയാത്രികരുടേതടക്കമുള്ള സാക്ഷിമൊഴികളും ഉണ്ടായിട്ടും റെയിൽവേ ജീവനക്കാരെ സംരക്ഷിക്കുന്നതാണ് ഔദ്യോഗിക വിശദീകരണം. സ്റ്റേഷൻ മാസ്റ്റർ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. യാത്രക്കാർ പ്രകോപിതരായതും ചങ്ങല വലിച്ചതുമാണ് ചികിത്സ വൈകാൻ കാരണമായത് എന്നിങ്ങനെയാണ് വിശദീകരണക്കുറിപ്പിൽ റെയിൽവേ അവകാശപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments