കുന്നംകുളം:ചൊവ്വന്നൂരിൽ വാടക ക്വാർട്ടേഴ്‌സിൽ കൊല്ലപ്പെട്ട യുവാവ് തമിഴ്‌നാട് സ്വദേശിയെന്ന് സൂചന. ഞായർ വൈകിട്ട് അഞ്ചരയോടെയാണ് ചൊവ്വന്നൂർ റേഷൻ കടയ്ക്ക് സമീപത്തെ സെൻ്റ് മേരിസ് ക്വാർട്ടേഴ്‌സിൽ യുവാവിൻ്റെ മൃതദേഹം പാതി കുത്തിയനിലയിൽ കണ്ടെത്തിയത്. ഏറെക്കാലമായി പെരുമ്പിലാവ് ആൽത്തറയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ശിവ(30)യാണ് കൊല്ലപ്പെട്ടതെന്നാണ് സംശയം. ഇയാളുടെ ബന്ധുക്കൾ മെഡിക്കൽ കോളേജിലെത്തിയിട്ടുണ്ട്. തിങ്കളാഴ്‌ച രാവിലെ ഫോറൻസിക് വിഭാഗവും കുന്നംകുളം എസ്എച്ച്ഒ ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി പിടിയിലായ പ്രതി ചൊവ്വന്നൂർ സ്വദേശി സണ്ണിയെ (63) സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.


