Wednesday, February 11, 2026
HomeBREAKING NEWSസഹോദരിയെ ആക്രമിച്ച യുവാവ് പിടിയിൽ
spot_img

സഹോദരിയെ ആക്രമിച്ച യുവാവ് പിടിയിൽ

മാള:അച്ഛനെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് തടഞ്ഞ സഹോദരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ മാള പൊലീസ് അറസ്റ്റ് ചെയ്‌തു. വൈന്തല തൈക്കൂട്ടം സ്വദേശി ഇല്ലിക്കപ്പറമ്പിൽ ശ്രീഹരിയെ (21) യാണ് വലിയപറമ്പിലെ ലോഡ്ജിൽനിന്ന് പിടികൂടിയത്. ശ്രീഹരി അച്ഛനേയും അമ്മയേയും സഹോദരിയേയും സ്ഥിരമായി ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടായിരുന്നു. ശ്രീഹരിക്കൊപ്പം താമസിച്ചിരുന്ന യുവതിയെ അവരുടെ വീട്ടിൽ തിരിച്ചുകൊണ്ടാക്കാൻ പറഞ്ഞതിലെ വൈരാഗ്യത്തിലാണ് യുവാവ് അച്ഛനെ ആക്രമിച്ചത്. ഇതുതടയാൻ ശ്രമിച്ചപ്പോഴാണ് സഹോദരിയെ ആക്രമിച്ചത്. ശ്രീഹരിക്കെതിരെ മാള, പുതുക്കാട് സ്റ്റേഷനുകളിൽ മൂന്ന് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മാള എസ്എച്ച്‌ഒ സജിൻ ശശി, എസ്ഐമാരായ കെ ടി ബെന്നി, എം എസ് വിനോദ് കുമാർ, മുരുകേഷ് കടവത്ത്, സിപിഒ പി കെ കിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments