Wednesday, November 19, 2025
HomeThrissur Newsവരവൂരിൽ മാലിന്യ പ്ലാന്റിലേയ്ക്ക് എത്തിയ വാഹനം തടഞ്ഞ് നാട്ടുകാർ
spot_img

വരവൂരിൽ മാലിന്യ പ്ലാന്റിലേയ്ക്ക് എത്തിയ വാഹനം തടഞ്ഞ് നാട്ടുകാർ

തൃശൂർ: വരവൂരിൽ മാലിന്യ പ്ലാൻ്റിലേയ്ക്ക് അറവു മാലിന്യവുമായി വന്ന വാഹനം നാട്ടുകാർ തടഞ്ഞു. പ്രതിഷേധത്തിനിടെ വീട്ടമ്മ തളർന്നു വീണു. സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് മാറ്റി.

തൃശൂർ വരവൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ മാലിന്യ സംസ്ക്കരണ പ്ലാന്റാണിത്. ജനവാസമേഖലയിൽ പ്രവർത്തിക്കുന്നതിനാൽ ജനങ്ങളുടെ എതിർപ്പ് രൂക്ഷമായിരുന്നു. ജനങ്ങൾ സമരത്തിലുമാണ്. സമാന്തരമായി നിയമപോരാട്ടം നടക്കുന്നുമുണ്ട്. ഇതിനിടെ, അറവുമാലിന്യവുമായി മാലിന്യ സംസ്ക്കരണ പ്ലാൻ്റിലേക്ക് വണ്ടി വന്നു. നാട്ടുകാർ തടയുകയായിരുന്നു.എരുമപ്പെട്ടി, ചെറുതുരുത്തി പൊലീസ് സ്‌റ്റേഷനുകളിലായി ഒട്ടേറെ ഉദ്യോഗസ്ഥർ എത്തിയാണ് സമരക്കാരെ നേരിട്ടത്.

പ്രതിഷേധം തുടരുന്നതിനിടെ വരവൂർ സ്വദേശിനി ഫാത്തിമ കുഴഞ്ഞുവീണു. ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലിന്യ പ്ലാൻ്റിന് എതിരെ ജനരോഷം ശക്തമാണ്. പ്ലാൻ്റി അടച്ചുപൂട്ടും വരെ സമരം തുടരുമെന്ന് നാട്ടുകാർ വ്യക്തമാക്കി.പരിസരത്താകെ ദുർഗന്ധം രൂക്ഷമാണ്.ജലസ്രോതസുകൾ മലിനമായെന്നും നാട്ടുകാർ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments