Wednesday, February 11, 2026
HomeSPORTSവനിതാ ചെസ് കിരീടം ശ്രീരുദ്രയ്ക്ക്
spot_img

വനിതാ ചെസ് കിരീടം ശ്രീരുദ്രയ്ക്ക്

തൃശൂർ:കേരളാ സ്പോർട്ട്സ് കൗൺസിലിന്റെ സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയും ചെസ് തൃശൂരും സംയുക്തമായി ജില്ലാ വനിതാ ചെസ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. ചെസ് തൃശൂർ രക്ഷാധികാരി അജിത് കുമാർ രാജ ഉദ്ഘാടനം ചെയ്തു. ദേശീയ വനിതാ താരം കെ എസ് പ്രീത അധ്യക്ഷയായി. ഹരീഷ് മേനോൻ വിജയികൾക്ക് സമ്മാനം നൽകി. സി ടി അഗസ്റ്റിൻ, ചീഫ് ആർബിറ്റർ ഓഷിൻ അനിൽകുമാർ വി എസ് മനിൽ എന്നിവർ സംസാരിച്ചു. ഒ ജെ ശ്രീരുദ്ര ഒന്നാംസ്ഥാനത്തെത്തി. എം നിധി ശ്രീവൽസൻ, സി എസ് ദിൻഷ, സി പി അനഘ പ്രകാശ് എന്നിവർ യഥാക്രമം 2,3,4 സ്ഥാനം നേടി. 26 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന വനിതാ ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയെ ഇവർ പ്രതിനിധീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments