മാള :പഴൂക്കരയിൽ എൺപത്തിമൂന്നു-കാരിയെ ആക്രമിച്ച കേസിൽ യുവാവിനെ മാള പൊലീസ് അറസ്‌റ്റ് ചെയ്‌തു. പഴൂക്കര കുടിലിങ്കൽ വീട്ടിൽ അനിൽ(36)ആണ് പിടിയിലായത്.പരാതിക്കാരിയുടെ വീടിൻ്റെ മതിൽ നാലുവർഷം മുന്‌പ് അനിൽ പൊളിച്ചിരുന്നു.പരാതിക്കാരിയുടെ മക്കളും നാട്ടുകാരും ഇടപെട്ട് അനിലിനെക്കൊണ്ട് മതിൽ പുനർനിർമിച്ചിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു. എസ്എച്ച്‌ഒ വി സജീൻ ശശി, എസ്ഐ കെ ടി ബെന്നി, എസ്‌സിപിഒ ടി ബി വഹദ്, സിപിഒ സിജോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


