Friday, February 20, 2026
HomeBREAKING NEWSപുഴയിൽ ചാടി 'വ്യാജമരണം'; ലക്ഷങ്ങൾ തട്ടി യുവതി 3 വർഷത്തിനു ശേഷം പിടിയിൽ
spot_img

പുഴയിൽ ചാടി ‘വ്യാജമരണം’; ലക്ഷങ്ങൾ തട്ടി യുവതി 3 വർഷത്തിനു ശേഷം പിടിയിൽ

വ്യാജസ്വർണം പണയംവെച്ച് ഒൻപതുലക്ഷത്തിലധികം രൂപ കൈക്കലാക്കിയതോടെ കേസ് നാടുനീളെ കടക്കാരെ കൊണ്ടുവലയുകയും ചെയ്‌തതോടെ പുഴയിൽ ചാടി വ്യാജമരണം. പറഞ്ഞുവരുന്നത് പഞ്ചാബി ഹൗസിൽ ദിലീപ് അവതരിപ്പിച്ച ഉണ്ണിയുടെ കഥാപാത്രത്തെ കുറിച്ച് അല്ല വ്യാജസ്വർണം പണയം വെച്ച കേസിൽ പിടിയിലായ കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ 30 വയസുകാരി വർഷയെ കുറിച്ചാണ്.

2022 നവംബറിലാണ് വർഷയെ കാണാതാവുന്നത് മരിക്കാൻ പോവുന്നുവെന്ന കുറിപ്പ് എഴുതിവെച്ചാണ് രാവിലെ സ്‌കൂട്ടറുമായി വീട്ടിൽ നിന്നിറങ്ങിയത്. അന്വേഷണത്തിനിടെ അറപ്പുഴ പാലത്തിന് സമീപം വർഷയുടെ സ്‌കൂട്ടർ കണ്ടെത്തി ഫോണും സിമ്മും ഉപേക്ഷിച്ച് പുഴയിൽ ചാടിയെന്ന കഥ സൃഷ്ട്‌ടിക്കുകയായിരുന്നു വർഷയുടെ ലക്ഷ്യം.ഫറോക്ക് സദീർ ആർക്കേയ്‌ഡിൽ പ്രവർത്തിച്ചിരുന്ന സൗഭാഗ്യ ഫൈനാൻസിയേഴ്സിൽ രണ്ടുദിവസങ്ങളിലായി 226.5 ഗ്രാം വ്യാജ സ്വർണം പണയം വെച്ച് 9, 10000 രൂപ വർഷ കൈക്കലാക്കിയിരുന്നു. ഇതിൽ ഫറോക്ക് പൊലീസ് കേസെടുത്തു. കൂടാതെ നിരവധി വ്യക്‌തികളിൽ നിന്നും വൻ തുക കടം വാങ്ങുകയും ചെയ്‌തിരുന്നു. നാട്ടിൽ നിൽക്കാൻ പറ്റാത്ത സാഹചര്യം വന്നതോടെ വർഷ വ്യാജ മരണക്കഥയുണ്ടാക്കി നാടുവിട്ടു. പിന്നീട് പാലക്കാട്, എറണാകുളം, തൃശൂർ തുടങ്ങിയ സ്‌ഥലങ്ങളിൽ സ്വകാര്യസ്‌ഥാപനങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. സൈബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും വർഷ ജീവിച്ചിരുപ്പുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി ഇൻ്റർനെറ്റ് കോളുകൾ മുഖേന വീട്ടുകാരുമായി ബന്ധപ്പെടാറുണ്ടെന്നും മനസിലായി തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വർഷയെ തൃശുരിൽ നിന്ന് ഫറോക്ക് പൊലീസ് പിടികൂടിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments