Friday, February 20, 2026
HomeBREAKING NEWSഒന്നരക്കോടിയുടെ സ്വർണം കോഴിക്കൂടിനരികിൽ കുഴിച്ചിട്ടു ; അതിഥി തൊഴിലാളി അറസ്‌റ്റിൽ
spot_img

ഒന്നരക്കോടിയുടെ സ്വർണം കോഴിക്കൂടിനരികിൽ കുഴിച്ചിട്ടു ; അതിഥി തൊഴിലാളി അറസ്‌റ്റിൽ

തൃശൂർ: കുറ്റൂരിൽ നൈതലക്കാവിൽ പ്രവാസി വ്യവസായിയായ കെ.വി.മോഹനന്റെ വീട്ടിൽ നിന്ന് ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും രത്നാഭരണങ്ങളും നഷ്‌ടപ്പെട്ടിരുന്നു. കിടപ്പുമുറിയുടെ ലോക്കറിലായിരുന്നു ഇവ ഗ്യാസ് കട്ടർ ഉപയോഗിച്ചല്ല തുറന്നത് താക്കോൽ ഉപയോഗിച്ചായിരുന്നു. വീട്ടിൽ നിന്ന് കുടുംബാംഗങ്ങൾ രണ്ടു ദിവസം ക്ഷേത്ര ദർശനത്തിനായി മാറിനിന്നിരുന്നു. തിരിച്ചുവന്നപ്പോഴാണ് ആഭരണങ്ങൾ കാണാതായത് തിരിച്ചറിയുന്നത്. ഉടനെ വിയ്യൂർ പൊലീസിൽ വിവരമറിയിച്ചു.Sep 27,പുറത്തു നിന്നാരുമല്ല മോഷണം നടത്തിയതെന്ന് വ്യക്‌തം പിന്നെ ആര് പൊലീസിന്റെ അന്വേഷണം ചെന്നെത്തിയത് വീട്ടുജോലിക്കാരനായ അതിഥി തൊഴിലാളിയിൽ കൊൽക്കത്തക്കാരനായ കച് ഷേക്ക് ഇരുപത്തിയേഴ് വയസുണ്ട്. പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. പലശൈലിയിൽ ചോദ്യംചെയ്തു. രക്ഷയില്ല. സമ്മതിക്കുന്നില്ല ലോക്കറിൽ നിന്ന് വിരലടയാളം കിട്ടിയെന്ന് പറഞ്ഞിട്ടും സമ്മതിക്കുന്നില്ല സ്വർണം തിരിച്ചുതന്ന ശേഷം നാട്ടിലേക്ക് മടങ്ങിക്കൊള്ളാൻ പൊലീസ് പറഞ്ഞതോടെ യുവാവ് എല്ലാം തുറന്നു പറഞ്ഞു.

ലോക്കറിന്റെ താക്കോൽ രണ്ടെണ്ണമുണ്ട് ഇത്, രണ്ടിടത്തായി സൂക്ഷിച്ചിട്ടുള്ളത് യുവാവ് കണ്ടെത്തിയിരുന്നു. അങ്ങനെയാണ്, ലോക്കർ തുറന്ന് ആഭരണങ്ങളെല്ലാം വൃത്തിയായി പൊതിഞ്ഞ് കവറിലാക്കി കോഴിക്കൂടിനരികിൽ കുഴിച്ചിട്ടത്. നാട്ടിൽ ചോകുമ്പോൾ ഇതെടുത്ത് പോകാനായിരുന്നു പദ്ധതി. ഇതാണ്, പൊലീസ് പൊളിച്ചത് തട്ടിയെടുത്തതൊന്നും നഷ്‌ടപ്പെട്ടില്ല. എല്ലാം കോഴിക്കൂടിനരികിലെ കുഴിയിൽ ഭദ്രമായിരുന്നു ഒല്ലൂർ എ.സി.പി. എസ്.പി സുധീരൻ, വിയ്യൂർ പൊലീസ് സ്‌റ്റേഷൻ ഇൻസ്പെക്‌ടർ കെ.പി മിഥുൻ, എ.എസ്.ഐ. എ.വി.സജീവ് എന്നിവരാണ് അന്വേഷണം പ്രതിയെ പിടികൂടിയതും സ്വർണം കണ്ടെടുത്തതും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments