തൃശൂർ: യുവതിയെ കൊലപ്പെടുത്തി തമിഴ്‌നാട്ടിൽ മുങ്ങിയ പ്രതികളെ തൃശൂരിൽ നിന്നും പിടികൂടി കേരള പൊലീസ്. കേരളത്തിലേക്ക് കടന്ന മൂന്നംഗ സംഘത്തെയാണ് പിടികൂടിയത്. തമിഴ്‌നാട് തൂത്തുക്കുടി ത്രേസ്യപുരം സ്വദേശി സെൽവി (38) ഇവരുടെ പതിനാറുകാരനായ മകൻ, മകൻ്റെ സഹപാഠി എന്നിവരാണ് പിടിയിലായത്. തൂത്തുക്കുടിയിൽ പൊലീസ് കോൺസ്‌റ്റബിളായ അച്ചൻ്റെ പെൺ സുഹൃത്തിനെ മകൻ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മറ്റുരണ്ട് പ്രതികൾക്കൊപ്പം കേരളത്തിലേക്ക് നാടുവിടുകയായിരുന്നു.സെപ്തംബർ 15ന് തൂത്തുക്കുടിയിലാണ് കൊലപാതകം നടന്നത്. സെൽവിയുടെ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഇതേച്ചൊല്ലി സെൽവിയും മകനും സ്ത്രീ സുഹൃത്തിനെ താക്കീത് ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.കൃത്യത്തെ തുടർന്ന് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു പ്രതികൾക്കായി അന്വേഷണം നടത്തിലെ മുവരും തൃശൂരിലേക്കുള്ള കെഎസ്‌ആർടിസി ബസിൽ കയറിയതായി തമിഴ്‌നാട് പൊലിസ് കണ്ടെത്തി. ഈ വിവരം തൃശൂർ സിറ്റി പൊലീസിനെ അറിയിച്ചു. തുടർന്ന് തൃശൂർ സിറ്റി പൊലീസ് കമീഷണർ ഇളങ്കോ ആർ എ പി എസിൻ്റെ നിർദ്ദേശത്തിൽ എസിപി സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ ഈസ്‌റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു അന്വേഷണത്തിൽ പ്രതികൾ തൃശൂരിൽ എത്തി ലോഡ്‌ജിൽ ഒരു ദിവസം തങ്ങിയ ശേഷം പുങ്കുന്നത്തേക്ക് ഓട്ടോറിക്ഷയിൽ പോയതായി കണ്ടത്തി ക്വാമറകൺട്രോളിന്റെ സഹായത്തോടെ ഓട്ടോ ഡ്രൈവർമാരേയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികളെ പൂങ്കുന്നത്തെ വാടക വീട്ടിൽനിന്നും പിടികൂടുകയായിരുന്നുദിവസങ്ങൾക്കുള്ളിൽതന്നെ പ്രതികളെ പിടികൂടാൻ കഴിഞ്ഞ തൃശൂർ സിറ്റി പൊലീസിനേയും ഈസ്റ്റ് പോലീസിൻ്റെ അന്വേഷണ മികവിനേയും തൃശൂർ സിറ്റി പൊലീസ് കമീഷണറേയും തമിഴ്‌നാട് പൊലീസ് പ്രശംസിച്ചു. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ എം ജെ ജിജോ, സിവിൽ പൊലീസ് ഓഫീസർമാരായ വി ബി ദീപക്, കെ ആർ സുരജ്. എം.എസ് അജ്‌മൽ, പി. ഹരീഷ്‌കുമാർ, അഭിബിലായ് എന്നിവരാണ് അന്വേണെ സംഘത്തിൽ ഉണ്ടായിരുന്നത്.


