Wednesday, February 11, 2026
HomeThrissur Newsഅഴിക്കോടൻ രക്തസാക്ഷി ദിനത്തിൽ തൃശൂർ നഗരത്തിൽ റെഡ്‌വളന്റിയർ മാർച്ച് നടന്നു
spot_img

അഴിക്കോടൻ രക്തസാക്ഷി ദിനത്തിൽ തൃശൂർ നഗരത്തിൽ റെഡ്‌വളന്റിയർ മാർച്ച് നടന്നു

തൃശ്ശൂർ നഗരത്തിൽ അഴിക്കോടൻ രാഘവൻ ദിനത്തിലെ റെഡ്‌വളൻറിയർ മാർച്ച് നടന്നു. സ്വരാജ് റൗണ്ട് ചുറ്റി തേക്കിൻകാട് മൈതാനിയിൽ സംഗമിച്ച ചുവപ്പ്‌സേനാ മാർച്ച് നഗരത്തെ ചെങ്കടലാക്കി. 17 ഏരിയ കമ്മിറ്റികളിൽ നിന്നായി 6600 ലേറെ റെഡ്‌വളണ്ടിയർമാരാണ് മാർച്ചിൽ പങ്കെടുത്തത്. ചുവപ്പ് സേനയ്ക്കൊപ്പം തൃശൂർ ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബഹുജന പ്രകടനംകൂടി എത്തിയപ്പോൾ തേക്കിൻകാട് മൈതാനിയിൽ ജനപ്രവാഹമായി പകൽ മൂന്നിന് ശക്തൻ സ്‌റ്റാൻഡ് പരിസരത്തുനിന്നും വടക്കേസ്‌റ്റാൻഡ് പരിസരത്തുനിന്നുമായാണ് റെഡ് വളണ്ടിയർ മാർച്ച് ആരംഭിച്ചത്. മാർച്ചിനൊപ്പം ബാൻഡ് സംഘവും അണിനിരന്നു. മാർച്ച് തെക്കേ ഗോപുരനടയിലൂടെ മൈതാനത്തേക്ക് പ്രവേശിച്ചു. വൈകിട്ട് നാലിന് തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ച് പോസ്റ്റോഫീസ് റോഡ്, ചെട്ടിയങ്ങാടി, കുറുപ്പം റോഡ് വഴി റൗണ്ടിൽ കയറി മണികണ്ഠനാൽ ഗേറ്റിലൂടെ പൊതുസമ്മേളന നഗരിയിലേക്കെത്തി. അഴിക്കോടൻ രാഘവൻ്റെ വീരസ്‌മരണ പുതുക്കിയ വേദി പാർടിക്കെതിരെയുള്ള ദുഷ്പ്രചാരണങ്ങൾക്കെതിരായി ജനകീയ പ്രതിരോധം തീർക്കുമെന്ന മഹാപ്രഖ്യാപനംകൂടിയായി മാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments