കൊടകര: അപ്പോളോ ടയേഴ്സ‌് കമ്പനിയുടെ മുൻവശത്തുള്ള കനാലിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴ ചുരത്തി മാലിന്യം തിരിച്ചെടുപ്പിച്ച് കൊടകര പഞ്ചായത്ത് വിജിലൻസ് സംഘം അസി. സെക്രട്ടറി എം എ സുനിൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ലിധിൻ ദേവസി, ക്ലർക്ക് കെ യു രാജു എന്നിവരടങ്ങിയ പഞ്ചായത്ത് വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് ഒല്ലൂരിലെ ജനനന്ത സൂപ്പർമാർക്കറ്റിൽ നിന്നുള്ള മാലിന്യമാണെന്ന് കണ്ടെത്തിയത്. തുടർന്ന് സൂപ്പർമാർക്കറ്റ് നടത്തിപ്പുകാരെ വിളിച്ചുവരുത്തി പിഴ ഈടാക്കിയ ശേഷം മാലിന്യങ്ങൾ തിരികെ എടുപ്പിക്കുകയായിരുന്നു


