ചിലിയുടെ വിപ്ലവകവിയും ലോകത്തിന്റെ പ്രണയകവിയുംആയിരുന്നു നെരൂദ.കൊഴിഞ്ഞു വീണിട്ടു അൻപതു വർഷം കഴിയുമ്പോഴും പഴകി കുറുകിയ മുന്തിരി വീഞ്ഞ് പോലെ പ്രണയമധുരം നിറഞ്ഞൊഴുകുന്നുണ്ട് ആ വരികളിൽ.
സച്ചിദാനന്ദൻ ആയിരുന്നല്ലോ നമുക്ക് നെരൂദയിലേക്കുള്ള നടപ്പാത.

ചുള്ളിക്കാട്
എൻ. പി ചന്ദ്രശേഖരൻ , ഗോപകുമാർ ബി,തുടങ്ങിയവർ
നമുക്ക് ആ വരികളിലേക്കുള്ള
വഴിവിളക്കുകൾ ആയിരുന്നു.
പ്രണയത്തിന്റെ മഴവില്ലഴകും വിരഹത്തിന്റെ നീറ്റലും ബിംബങ്ങളാൽ സമൃദ്ധമായിരുന്നു നെരൂദകവിതകളിൽ.

വസന്തവും ചെറിയും പ്രണയം പറയുമ്പോൾ ചെറി ഇല്ലാത്ത നാട്ടിലിരുന്നും നാം അത് ഹൃദയത്തിലേക്ക് ആവാഹിക്കുന്നു
പ്രണയം പോലെ കാമവും നോവുന്നുണ്ട് ഇവിടെ.
കാലം
അടയാളങ്ങൾ
ബിംബങ്ങൾ
ഇതിനാലെല്ലാം സാധൂകരിക്കുന്നുണ്ടല്ലോ നെരൂദ ഓരോ മനുഷ്യനിലും.
പ്രണയം കവിക്ക് ജീവനും ജീവിതവും ആയിരുന്നു,കവിത ശ്വാസവും.
വാക്കുകൾ കൊണ്ട് പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും ആകാശം തീർത്ത കവി ആയിരുന്നു എനിക്ക് നെരൂദ.
എന്റെ കൗമാരകാലത്താണ് ഞാൻ നെരൂദയെ
വായിച്ചു തുടങ്ങിയത്…. ഇപ്പോഴും വായിച്ചു കൊണ്ടേയിരിക്കുന്നു.

“എന്റെ കവിതയെന്താണെന്ന് നിങ്ങളെന്നോട് ചോദിക്കുകയാണെങ്കില്‍ എനിക്കിങ്ങനെ പറയേണ്ടിവരും… എനിക്കറിഞ്ഞുകൂടാ. പക്ഷേ, എന്റെ കവിതയോട് ചോദിക്കുകയാണെങ്കില്‍ ഞാനാരാണെന്ന് അവള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും…….”
“ഞാൻ മരിക്കും നിന്നെ സ്നേഹിക്ക കാരണം ചോരയിൽ,തീയിലും,നിന്നെ ഞാനിങ്ങനെ സ്നേഹിക്ക കാരണം,സ്നേഹിക്ക കാരണം….”
പാബ്‌ളോ നെരൂദ❤
–സനിത


