Wednesday, February 11, 2026
HomeBREAKING NEWSചേലക്കരയില്‍ കൂട്ട ആത്മഹത്യാശ്രമത്തില്‍ ആറുവയസ്സുകാരി മരിച്ചു
spot_img

ചേലക്കരയില്‍ കൂട്ട ആത്മഹത്യാശ്രമത്തില്‍ ആറുവയസ്സുകാരി മരിച്ചു

തൃശ്ശൂര്‍: ചേലക്കരയില്‍ കൂട്ട ആത്മഹത്യാശ്രമത്തില്‍ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. അണിമയാണ് മരിച്ചത്. ചേലക്കര മേപ്പാച് കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വിഷം കഴിക്കുകയായിരുന്നു.

ഷെെലജയെയും നാല് വയസ്സുകാരനായ മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രദീപ് രണ്ടാഴ്ച മുന്‍പാണ് മരിച്ചത്. ഇതിന്റെ വിഷമത്തിലായിരുന്നു കുടുംബമെന്ന് ബന്ധുക്കള്‍ പറയുന്നു. ആരെയും വീടിന് പുറത്തുകാണാതെ വന്നതോടെ പ്രദേശവാസികള്‍ വീട് കുത്തിത്തുറന്ന് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് മൂവരെയും അബോധാവസ്ഥയില്‍ മുറിക്കുള്ളില്‍ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments