Wednesday, February 11, 2026
HomeCity Newsചാലക്കുടിയിൽ മാരകായുധവുമായി മോഷ്ടാവ്
spot_img

ചാലക്കുടിയിൽ മാരകായുധവുമായി മോഷ്ടാവ്

ചാലക്കുടി: വെള്ള വസ്ത്രമണിഞ്ഞ് വീടിനുമുന്നിൽ മാരകായുധവുമായെത്തിയ മോഷ്ടാവ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. വെള്ളിയാഴ്ച‌ പുലർച്ചെയാണ് മേലൂർ പഞ്ചായത്ത് ഏഴാം വാർഡിലെ അടിച്ചിലി അരപ്പാട്ട് വീട്ടിൽ നിയ ജോബിൻ്റെ വീട്ടുമുറ്റത്ത് മോഷ്ടാവ് എത്തിയത്. ഈ സമയം നിയയും മൂന്ന് കുട്ടികളും മാത്രമായിരുന്നു വീട്ടിലുണ്ടായത്. പുലർച്ചെ കോളിങ് ബെല്ലടിച്ചെങ്കിലും വാതിൽ തുറന്നില്ല. വീടിന് മുന്നിലെ സിസി ടിവി കാമറകൾ തകർത്തനിലയിലാണ്. ഒരു കാമറയിൽനിന്നാണ് വെള്ള വസ്ത്രം ധരിച്ച് മാരകായുധവുമായി വീടിന് മുന്നിൽ നിൽക്കുന്ന മോഷ്ടാവിന്റെ ചിത്രം തെളിഞ്ഞത്. കൊരട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments