Wednesday, February 11, 2026
HomeKeralaഅഷ്‌ടമിരോഹിണി ആഘോഷം; ഗുരുവായൂരിൽ 40,000 പേർക്ക് സദ്യ
spot_img

അഷ്‌ടമിരോഹിണി ആഘോഷം; ഗുരുവായൂരിൽ 40,000 പേർക്ക് സദ്യ

ഗുരുവായൂർ: കണ്ണൻ്റെ പിറന്നാളായ അഷ്‌ടമിരോഹിണി ഞായറാഴ്‌ച ആഘോഷിക്കും, ഞായറാഴ്‌ചയായതിനാലുള്ള തിരക്ക് കണക്കിലെടുത്തുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ദേവസ്വം ചെയർമാൻ വി.കെ. വിജയൻ അറിയിച്ചു. ഇരുനൂറിലേറെ കല്യാണങ്ങൾ അന്ന് നടക്കും. പുലർച്ചെ നാലുമുതൽ തുടങ്ങും. അഞ്ച് മണ്ഡപങ്ങൾ ഒരുക്കും. ദൂരെനിന്ന് വരുന്നവർക്ക് കല്യാണം കഴിഞ്ഞ് നാട്ടിലേക്ക് പോകാനുള്ള സൗകര്യത്തിനുവേണ്ടിയാണ് ക്രമീകരണം.

പിറന്നാൾ സദ്യ ഇക്കുറി 40,000 പേർക്ക് നൽകും. തെക്കേനടയിലെ ശ്രീഗുരുവായൂരപ്പൻ ഹാളിലും പടിഞ്ഞാറേനടയിലെ അന്നലക്ഷ്മ‌ി ഹാളിലുമായി ഒരേസമയം രണ്ടായിരത്തിലേറെപ്പേർക്ക് ഭക്ഷണം കഴിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments