മറ്റത്തൂർ:കുപ്രസിദ്ധ ചന്ദനമര മോഷ്ടാവ് വെള്ളിക്കുളങ്ങര പുതുശേരി ജോയി(വീരപ്പൻ ജോയി-60)യെ വനം വകുപ്പ് അറസ്റ്റ് ചെയ്‌തു.വെള്ളിക്കുളങ്ങരയിൽ റിസർവ് വനത്തിൽ നിന്നും സ്വകാര്യ ഭൂമിയിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിലെ പ്രധാന പ്രതിയാണ് ജോയ്. 2006 മുതൽ വിവിധ ജില്ലകളിൽ നിന്ന് ഇയാൾ ചന്ദന മരങ്ങൾ മുറിച്ചുകടത്തിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പറഞ്ഞു. വെള്ളിക്കുളങ്ങര ഫോറസ്റ്റ് ഡിവിഷനിൽ ഇയാൾക്കെതിരെ ഇരുപതോളം കേസുകൾ ഉള്ളതായി വെള്ളിക്കുളങ്ങര റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ എസ് ഷിനോജ് അറിയിച്ചു.


