മുന്നാട്:സംസ്ഥാന മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കാസർകോടും ആൺകുട്ടികളിൽ തൃശുരും ചാമ്പ്യന്മാർ പെൺകുട്ടികളിൽ കണ്ണൂരും ആൺകുട്ടികളിൽ കാസർകോടും റണ്ണറപ്പായി മത്സരം മുന്നാട് ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനംചെയ്‌തു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡൻ്റ് എം ധന്യ അധ്യക്ഷയായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ മാധവൻ, ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലൻ, പഞ്ചായത്തംഗം പി ശ്രുതി. പി പി അശോകൻ, കെ മധുസുദനൻ, യു ജീവേഷ്, സിടി നാസർ, എം രാമകൃഷ്‌ണൻ, ഇ രാഘവൻ എന്നിവർ സംസാരിച്ചു സ്‌കൂൾ പ്രധാനധ്യാപകൻ കെ അശോകൻ സ്വാഗതവും പി വി രജനി നന്ദിയും പറഞ്ഞു സമാപനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ എസ് എൻ സരിത ഉദ്ഘാടനംചെയ്തു. എ മാധവൻ അധ്യക്ഷനായി ഓമന രാമചന്ദ്രൻ, യു ജിവേഷ്, കെ അശോകൻ, ഇ രാഘവൻ, പി വി ശശി, സുരേഷ് പയ്യങ്ങാനം. ഇ കുഞ്ഞികൃഷ്ണൻനായർ എന്നിവർ സംസാരിച്ചു. എം രാമകൃഷ്‌ണൻ സ്വാഗതവും ബി വേണുഗോപാലൻ നന്ദിയും പറഞ്ഞു


