തൃശൂർ:ചെണ്ടമേളത്തിനൊത്ത് അരമണി കിലുക്കിയും വയർ കുലുക്കിയും ചുവടുവച്ചും പുലികൾ നഗരം കീഴടക്കിയപ്പോൾ നിശ്ചലദൃശ്യങ്ങളും ആസ്വാദകഹ്യദയം മനംകവർന്നു പുലികളിയിലും ട്രാൻസ്ജെൻഡർ വ്യക്തികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതായിരുന്നു ചക്കാമുക്ക് ഒരുക്കിയ ഹരിത കർമസേനയുടെ നിശ്ചല ദൃശ്യം ഹരികർമസേനാംഗങ്ങളും ഓട്ടോയുമായിരുന്നു ചക്കാമുക്കിൻ്റെ ക്ലീൻ സിറ്റി ടാബ്ലോ. ഇതിൽ ഹരിത കർമസേനാംഗങ്ങളായി ടാബ്ലോയിലുണ്ടായിരുന്നത് നാല് ട്രാൻസ് വനിതകളായിരുന്നു.


