പുഴയ്ക്കൽ:പേരാമംഗലം മനപ്പടിയിൽ ബൈക്ക് യാത്രികനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. പേരാമംഗലം സ്വദേശി അക്ഷയ് (അപ്പു- 28) ആണ് പേരാമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ സി രതീഷിന്റെ പിടിയിലായത്. ബൈക്കിൽ പോകുന്ന യുവാവ് ഹോൺ അടിച്ചുവെന്ന് പറഞ്ഞ് തടഞ്ഞു നിർത്തി പരിക്കേൽപ്പിച്ചു. രണ്ടും മൂന്നും പ്രതികളായ അക്ഷയ്, ജിത്തു എന്നിവരെ മുന്‌പ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തൃശൂർ ഗവ. മെഡിക്കൽ കോളജ് പരിസരത്ത് നിന്നാണ് പിടികൂടിയത്. അക്ഷയിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പേരാമംഗലം പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ അമീർഖാൻ, സിപിഒമാരായ കിരൺ ലാൽ,അതുൽ എന്നിവർക്ക് പരിക്കേറ്റു. എസ്പെ്ഐ പി ആർ ശരത്, എസ്‌സിപിഒ അമീർഖാൻ, രജിത്ത്, സിപിഒമാരായ ഷിജിൻ കിരൺ ലാൽ, അതുൽ ചന്ദ്രൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.


