തൃശൂർ: തൃശൂരിൽ വൻ ലഹരിവേട്ട. ഒരു കോടി രൂപവിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി. എരുമപ്പെട്ടി സ്വദേശി മുഹമ്മദിനെ കസ്റ്റഡിയിലെടുത്തു. ഓണാ ഘോഷങ്ങൾ ലക്ഷ്യമാക്കിയാണ് വൻ ലഹരിക്കടത്ത്. തൃശൂർ ഡാൻസാഫ് ടീമും തൃശൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരിൽ നിന്ന് ട്രെയിൻ മാർഗം തൃശൂരിലെത്തിയ എരുമപ്പെട്ടി ദേശമംഗലം സ്വദേശി മുഹമ്മദ് (28) ആണ് പിടിയിലായത്. റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധയിൽ ഇയാളിൽ നിന്ന് ഒരു കോടി രൂപയോളം വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടുകയായിരുന്നു.
ബെംഗളൂരുവിൽ നിന്നാണ് ലഹരി എത്തിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പിടിയിലായ മുഹമ്മദ് നേരത്തെയും ക്രിമിനൽ പശ്ചാത്തലമുള്ള ആളായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുഴൽപ്പണം കടത്തിയ കേസിൽ ഉൾപ്പെടെ ഇയാൾ പ്രതിയാണ്.വലിയ അളവിൽ ലഹരി എത്തിച്ചത് ബെംഗളൂരുവിൽ എവിടെ നിന്നാണ് വാങ്ങിയതെന്നും തൃശൂരിൽ എത്തിച്ച ശേഷം എങ്ങനെ വിൽപ്പന നടത്താനാണ് ഉദ്ദേശിച്ചിരുന്നതെന്നും ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്


