Thursday, April 2, 2026
HomeThrissur Newsചാലക്കുടി കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി
spot_img

ചാലക്കുടി കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി

ചാലക്കുടി: ഫെൻസിങ് പ്രവൃത്തികൾ പൂർത്തിയാക്കാത്തതിനെത്തുടർന്ന് കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. അതിരപ്പിള്ളി പഞ്ചായത്തിലെ പിള്ളപ്പാറ ഭാഗത്താണ് കാട്ടാനക്കൂട്ടം വ്യാപകമായ രീതിയിൽ കൃഷിനശിപ്പിക്കുന്നത്. പിള്ളപ്പാറ ഭാഗത്ത് ഫെൻസിങ് നിർമാണം 100 മീറ്റർ ഒഴിവാക്കിയതാണ് പ്രശ്‌നത്തിന് കാരണം. ഈ ഭാഗത്തുകൂടി കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലെത്തുകയാണ്. രാവിലെ ആറുമുതൽ എട്ടുവരെയുള്ള സമയത്താണ് ശല്യം രൂക്ഷമാകുന്നത്. വനംവകുപ്പ് ഈ ഭാഗത്ത് കാവലേർപ്പെടുത്തിയാൽ അഞ്ച്, ആറ് വാർഡുകളിൽ കാട്ടാനശല്യം ഒഴിവാക്കാനാകുമെന്ന് നാട്ടുകാർ പറഞ്ഞു. പുഴകടന്ന് ഫെൻസിങ് ഇല്ലാത്ത ഭാഗത്തുകൂടിയാണ് ആനക്കൂട്ടം കൃഷിയിടങ്ങളിലേക്കെത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments