നാളെ മുതൽ കേരളത്തിൽ ചെറിയ തോതിൽ മഴയിൽ വർധനവിനു സാധ്യത എന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഈ മാസത്തെ ആദ്യ ന്യുനമർദ്ദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടത്. നാളെയോടെ ഒഡിഷ തീരത്തേക്ക് നീങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ ആറ് ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ആണ് മഞ്ഞ അലര്‍ട്ട്. ഉത്രാട ദിനം മൂന്ന് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസർകോട് ജില്ലകൾക്ക് ആണ് മഞ്ഞ അലര്‍ട്ട്. തിരുവോണ ദിനം കാര്യമായ മഴ ഇതുവരെ പ്രവചിച്ചിട്ടില്ല.
പുതുക്കിയ കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം, ആലപ്പുഴ ജില്ലകളുടെ കടൽ തീരങ്ങളിൽ 02/09/2025 ഉച്ചയ്ക്ക് 02.30 വരെ 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.


