കൊടകര: കൗതുകമായി സഹൃദയ കോളേജിൽ എട്ടടി ഉയരത്തിൽ നിർമിച്ച മഹാബലി. ബുധനാഴ്‌ച അസോസിയറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോജി കല്ലിങ്ങൽ പ്രതിമ അനാച്ഛാദനം ചെയ്‌തു. രൂപം സദസ്സ് കൺവീനർ അന്ന ജാക്വിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ എസ് മിഥുന, അരുൺ സി ഷാജി, ഇ ആർ മാധവ്, ശ്രീലക്ഷ്മി ശശീന്ദ്രൻ, ശ്രേയ സുരേഷ് എന്നിവർ ചേർന്നാണ് ശിൽപ്പം നിർമിച്ചത്. ഫുഡ് ഫെസ്റ്റും തുടർന്ന് വഞ്ചിപ്പാട്ട്, ഓണക്കവിത, ക്ലേ മോഡലിങ്, പെയിന്റിങ് മത്സരങ്ങളും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. കെ എൽ ജോയ്, ഡോ. ഡേവിസ് ചെങ്ങിനിയാടൻ, ഡോ. കരുണ, ഫാ. സിബിൻ വാഴപ്പിള്ളി എന്നിവർ സംസാരിച്ചു.


