ചാലക്കുടി :മുഞ്ഞലിയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം മുതയിൽ സ്വദേശി പ്രസന്നൻ(44)നെയാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി യു ഹരീഷും സംഘവും പിടികൂടിയത്. ഇയാളിൽ നിന്നും ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തു. കഴിഞ്ഞ ആറ് മാസമായി ഇയാൾ വെള്ളാഞ്ചിറയിലെ വാടക വീട്ടിലാണ് താമസം. നേരത്തെ കൊരട്ടിയിലും ചിറങ്ങരയിലും താമസിച്ചിരുന്നു. കഞ്ചാവ് വിൽപ്പനയ്ക്കായി പല പല സ്ഥലങ്ങളിൽ മാറിമാറി താമസിക്കുന്നതാണ് ഇയാളുടെ രീതി. ഇയാൾക്ക് കഞ്ചാവ് കൈമാറിയ ഒല്ലൂർ സ്വദേശി അനൂപിനായി അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു. അസി.എക്സൈസ് ഇൻസ്പെക്ടർമാരായ പി പി ഷാജി, കെ എം അനിൽകുമാർ, സിഇഒ മാരായ രാകേഷ്, ജെയിൻ മാത്യു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


