Wednesday, February 11, 2026
HomeBREAKING NEWSഒരുപാട് സ്ത്രീകള്‍ വിളിച്ചു, പലര്‍ക്കും ഇയാളില്‍ നിന്ന് ദുരനുഭവമുണ്ടായെന്നും റിനി ആന്‍ ജോര്‍ജ്
spot_img

ഒരുപാട് സ്ത്രീകള്‍ വിളിച്ചു, പലര്‍ക്കും ഇയാളില്‍ നിന്ന് ദുരനുഭവമുണ്ടായെന്നും റിനി ആന്‍ ജോര്‍ജ്

ആ നേതാവിന്റെ ഭാഗത്ത് നിന്നടക്കം സൈബര്‍ ആക്രമണം ഉണ്ടാകുന്നുവെന്ന് കോൺഗ്രസിലെ യുവ നേതാവിനെതിരെ വെളിപ്പെടുത്തൽ നടത്തിയ യുവനടി റിനി ആന്‍ ജോര്‍ജ്. ശക്തമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. അത് അദ്ദേഹത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയേയുള്ളൂ. തന്റെ ഭാഗത്ത് സത്യമുണ്ടെന്നും അവർ പറഞ്ഞു.

ആരോപണം ഉന്നയിച്ച ശേഷം ഒരുപാട് സ്ത്രീകള്‍ തന്നെ വിളിച്ചു. അവരില്‍ പലര്‍ക്കും ഇയാളില്‍ നിന്നും ദുരനുഭവം നേരിട്ടിട്ടുണ്ട്. ആ നേതാവിനെതിരെ സംഘടനാപരമായ നടപടി എടുക്കുന്ന കാര്യത്തില്‍ ആ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്. ഈ വിഷയത്തില്‍ നിയമനടപടികളിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. ക്രിമിനല്‍ ബുദ്ധിയുള്ള ആളാണ് ആ നേതാവെന്നും റിനി ആന്‍ ജോര്‍ജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments