കയ്‌പമംഗലം: കൂരിക്കുഴിയിൽ വിരണ്ടോടിയ എരുമ നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ബുധനാഴ്‌ച രാവിലെ പത്തോടെയാണ് സംഭവം. എരുമ കൊപ്രക്കളം ഭാഗത്ത് നിന്നും ഓടിവന്നതാണെന്നാണ് കരുതുന്നത്. സലഫിനഗർ, കൂരിക്കുഴി, പതിനെട്ട്‌മുറി, പഞ്ഞംപള്ളി തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് എരുമ വിരണ്ടോടിയത്. കൂരിക്കുഴി ഭാഗത്തുവച്ച് ഒരാളെ ആക്രമിക്കാൻ ശ്രമിച്ചതായും പറയുന്നു.


