Wednesday, February 11, 2026
HomeKeralaഓണത്തിനായി കുടുംബശ്രീ ഗിഫ്റ്റ് ഹാമ്പർ
spot_img

ഓണത്തിനായി കുടുംബശ്രീ ഗിഫ്റ്റ് ഹാമ്പർ

തൃശൂർ:ഓണത്തിന് ഗുണമേന്മയും രുചിയിലും മാറ്റുകൂട്ടാൻ ഗിഫ്റ്റ് ഹാമ്പർ ഒരുക്കി കുടുംബശ്രീ. കായ വറവ്, ശർക്കര വരട്ടി, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി, സാമ്പാർ പൊടി, വെജ് മസാല, സേമിയ – പാലട പായസം മിക്‌സ് തുടങ്ങി കുടുംബശ്രീയുടെ ബ്രാൻഡഡ് ഉൽപ്പന്നങ്ങളാണ് ഗിഫ്റ്റ് ഹാമ്പറിൽ ഒരുക്കിയിട്ടുള്ളത്. 799 രൂപയാണ് വില. കുടുംബശ്രീയുടെ സ്വന്തം ഓൺലൈൻ പ്ലാറ്റ്ഫോമായ ‘പോക്കറ്റ്‌മാർട്ടിലൂടെ’ വിൽപന ആരംഭിച്ചു ‘ഓണം കുടുംബശ്രീക്ക് ഒപ്പം’ എന്ന ടാഗ് ലൈനിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ എല്ലാർക്കും ഓർഡർ ചെയ്യാവുന്ന രീതിയിലാണ് ഗിഫ്റ്റ് ഹാമ്പർ വിൽപ്പന ക്രമീകരിച്ചിട്ടുള്ളത്. നിലവിൽ ഷിപ്പറോക്കറ്റിനെയാണ് ഡെലിവറി പാർട്‌ണറായി തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യ ഘട്ടത്തിൽ 5000 ഗിഫ്റ്റ് ഹാമ്പറുകളാണ് ഓൺലൈൻ ആയി വിതരണം ചെയ്യുന്നത്. ജില്ലയിലെ കുടുംബശ്രീ ബസാർ, കണ്ണൂർ കറി പൗഡർ കൺസോർഷ്യം എന്നിവർക്കാണ് വിതരണ ചുമതല. ജില്ലയിൽ നിലവിൽ 2000-ൽ അധികം ഓർഡറുകൾ ലഭിച്ചു. ഓർഡർ അനുസരിച്ചുള്ള പാക്കിങ് പ്രവർത്തനങ്ങൾ കുടുംബശ്രീ ബസാറിൽ പുരോഗമിക്കുകയാണ്. ഗിഫ്റ്റ് ഹാംപറിന്റെ വിതരണം ആഗസ്‌തിൽ തന്നെ പൂർത്തീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments