എളവള്ളി: കാക്കത്തുരത്ത് ഫാം ഹൗസിന് സമീപം കുളത്തിൽ വീണ് കുട്ടി മരിച്ചു.ഝാർഖണ്ഡ് സ്വദേശികളായ ജഗൻ ജെയ് –പ്രേമി എന്നിവരുടെ മകൻ ദീപേന്ദ്ര ബഗൻ (3) ആണ് മരിച്ചത്. പാവറട്ടി സ്വദേശിയുടെ കാക്ക തുരുത്തിലുള്ള ഫാമിൽ ജോലി ചെയ്‌ത് അവിടെ താമസിക്കുകയായിരുന്നു കുടുംബം. രാവിലെ ഫാം ഹൗസിനോട് ചേർന്നുള്ള കുളത്തിനരികിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയവർ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.


