Saturday, February 21, 2026
HomeThrissur Newsവെള്ളിക്കുളങ്ങര ഹാരിസൻ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം
spot_img

വെള്ളിക്കുളങ്ങര ഹാരിസൻ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം

തൃശൂർ: വെള്ളിക്കുളങ്ങര ചൊക്കന ഹാരിസൻ എസ്‌റ്റേറ്റിലെ മാനേജരുടെ ബംഗ്ലാവിന് നേരെ കാട്ടാനയുടെ ആക്രമണം. ബംഗ്ലാവിനു പുറകിലെ അടുക്കളുടെ ഭിത്തിയിലുള്ള ഗ്രില്ല് തകർത്ത കാട്ടാന അടുക്കളക്കുള്ളിലുണ്ടായിരുന്ന സാധനസാമഗ്രികൾ തുമ്പിക്കൈ കൊണ്ട് വലിച്ചു പുറത്തിട്ടു. ചൊക്കന എസ്റ്റേറ്റിലെ അസിസ്റ്റന്റ് മാനേജർ താമസിക്കുന്ന ബംഗ്ലാവിൽ തിങ്കളാഴ്‌ച രാത്രിയിലാണ് സംഭവം. ഗ്രില്ല് തകർത്ത ശേഷം തുമ്പിക്കൈ അകത്തിട്ട് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ, പലവ്യഞ്ജനങ്ങൾ തുടങ്ങിയവ ആന പുറത്തേക്ക് വലിച്ചിട്ടു. അടുക്കളയിലുണ്ടായിരുന്ന മേശയും പുറത്തേക്ക് വലിച്ചിട്ടു. സംഭവസമയത്ത് ബംഗ്ലാവിൽ ആളുണ്ടായിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments