തൃശ്ശൂർ : പാലിയേക്കര ടോൾ പിരിവ് മരവിപ്പിച്ച ഉത്തരവ് സുപ്രീം കോടതി തടയില്ല. ദേശീയപാത അതോറിറ്റിയുടെ അപ്പീൽ സുപ്രീം കോടതി തളളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.പൗരന്മാരുടെ ദുരവസ്ഥയിലാണ് ആശങ്കയെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗതാഗതം സുഗമമാക്കുന്നതിന് ഹൈക്കോടതിയുടെ മേൽനോട്ടം തുടരണമെന്നും സുപ്രീം കോടതി പറഞ്ഞു. പൗരന്മാർക്ക് റോഡിലെ ഗട്ടറുകളിലും കുഴികളിലും പണം നൽകാതെ സഞ്ചാരിക്കാൻ കഴിയണമെന്നും കാര്യക്ഷമതയില്ലായ്മയുടെ പ്രതീകമാണ് ഗട്ടറുകൾ എന്നും സുപ്രീം കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.
പാലിയേക്കര ടോൾ പിരിവ് നിർത്തിവച്ച സംഭവത്തിൽ ഹൈക്കോടതിക്കെതിരെ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. ടോൾ പിരിവ് നാലാഴ്ച്ചത്തേക്ക് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് ദേശീയപാത അതോറിറ്റി സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. അത് തള്ളി കൊണ്ടാണ് സുപ്രീം കോടതി വിധി വന്നിരിക്കുന്നത്.


