ചാലക്കുടി : റോഡിലെ വെള്ളം നിറഞ്ഞ കുഴികളിൽ അലങ്കാര മത്സ്യങ്ങളെ നിക്ഷേപിച്ച് കർഷകദിനത്തിൽ നഗരസഭക്കെതിരെ പ്രതീകാത്മക പ്രതിഷേധം. വെട്ടുകടവ് വികസന സമിതി നേതൃത്വത്തിലാണ് സമരം. ഈ ഭാഗത്ത് റോഡുകളിൽ വലിയ കുഴികൾ രൂപപ്പെട്ട് അപകടങ്ങൾ പതിവാണ്. ഇത് സംബന്ധിച്ച് നഗരസഭ ചെയർമാന് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. അലങ്കാര മത്സ്യങ്ങൾ, വളർത്തുമത്സ്യങ്ങൾ എന്നിവയെയാണ് കുഴികളിൽ നിക്ഷേപിച്ചത്. വെട്ടുകടവ് വികസന സമിതി പ്രസിഡന്റ് ഡെന്നി മൂത്തേടൻ അധ്യക്ഷനായി. ജോർജ് മങ്ങാടൻ, നിഷാന്ത് ഡി കൂള, സോജോ സണ്ണി, ജോസ് മേനാച്ചേരി എന്നിവർ സംസാരിച്ചു.


