കുഴൂർ: കാറിടിച്ച സ്‌കൂട്ടർ യാത്രികരായ ദമ്പതികളെ ആശുപത്രിയിൽ കൊണ്ടുപോകണം എന്നാവശ്യപ്പെട്ടയാളുടെ കാലിലേക്ക് വണ്ടികയറ്റി കാറുകാരൻ കടന്നുകളഞ്ഞു. ഞായർ വൈകിട്ട് നാലോടെ കുഴൂർ സ്‌കൂൾ ഗ്രൗണ്ടിന്റെ തെക്കേ വളവിൽ ആണ് സംഭവം. സിപിഐ എം കുഴൂർ ലോക്കൽ സെക്രട്ടറി തറെപറമ്പിൽ പുഷ്‌പന്റെ(62) കാലിലേക്കാണ് കാർ കയറ്റിയിറക്കിയത്. പുഷ്‌പനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ദമ്പതിക്കൾക്ക് പരിക്ക് ഉണ്ട്. സിപിഐഎം കുഴൂർ, കുണ്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. ഗുരുതിപ്പാല സ്വദേശി തച്ചനാടൻ സുനിലി (38)നെ മാള പോലീസ് അറസ്റ്റ് ചെയിതു.


