പുതുക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കാട് സ്വദേശി അർജുൻ (19)ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എം എസ് ഷാജൻ, എസ്ഐ എം ആർ കൃഷ്ണപ്രസാദ്, എസ്‌സിപിഒമാരായ ഇ എസ് ജീവൻ, കെ എസ് ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


