കൊടകര:പോർച്ചുഗലിൽ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് 2,80,000 രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ. എറണാകുളം വൈറ്റിലയിൽ പ്രവർത്തിച്ചിരുന്ന ബില്യൺ ഏർത്ത് മൈഗ്രെഷൻ സ്ഥാപന ഉടമ ആലപ്പുഴ മിത്രക്കരി നടുവിൽ പറമ്പിൽ ജിറ്റു ആൻ്റണി (29) യെയാണ് കോട്ടയം കടത്തുരുത്തിയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്. പറപ്പൂക്കര സ്വദേശിയായ യുവാവിന്റെ പരാതി പ്രകാരമാണ് നടപടി. 2023 മെയ് 12 ന് ആയിരുന്നു ജിറ്റു പണം വാങ്ങിയത്. കോടതി ജിറ്റുവിനെ റിമാൻഡ് ചെയ്‌തു. റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്‌ണകുമാറിൻ്റെ നേതൃത്വത്തിൽ കൊടകര പൊലീസ് ഇൻസ്പെക്ടർ പി കെ ദാസ്, എസ്ഐ ഇ എ സുരേഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.


