Monday, June 1, 2026
HomeThrissur Newsമോഹിനിയാട്ടത്തിന് ആദ്യമായി പുരുഷ വിദ്യാർഥി
spot_img

മോഹിനിയാട്ടത്തിന് ആദ്യമായി പുരുഷ വിദ്യാർഥി

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിൽ മുഴുവൻ സമയ പഠനത്തിനു പുരുഷ വിദ്യാർഥി പ്രവേശനം നേടി. തിരുവനന്തപുരം മരിയാപുരം ദീപ കോട്ടേജിൽ ആർ ഐ പ്രവീൺ (39) ആണ് എം എ മോഹിനിയാട്ടത്തിൽ പ്രവേശനം നേടിയത്. സ്ത്രീകൾക്കു മാത്രം പ്രവേശനമുണ്ടായിരുന്ന മോഹിനിയാട്ട കോഴ് സിൽ ഇതാദ്യമായാണ് ഒരു മുഴുവൻ സമയ പഠന കോഴ്സിനു പുരുഷ വിദ്യാർഥി എത്തുന്നത്. കലാമണ്ഡലത്തിൽ കലാ പഠനത്തിനു സ്ത്രീ പുരുഷ വിവേചനം ഭരണസമിതി പൂർണമായും എടുത്തു മാറ്റിയിരുന്നു. ഹ്രസ്വകാല വിഭാഗത്തിൽ വിദ്യാർഥികൾ കലാമണ്ഡലത്തിൽ പഠിച്ചിരുന്നെങ്കിലും മുഴുവൻ സമയ നൃത്തപഠനത്തിനു വിദ്യാർഥി എത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്. തിരുവനന്തപുരം സ്വാതി തിരുനാൾ കോളേജിലാണ് പ്രവീൺ നൃത്തപഠനം പൂർത്തിയാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments