Monday, April 13, 2026
HomeThrissur Newsഅച്ഛൻ മരിച്ചതറിഞ്ഞ് മകൻ വീട് പൂട്ടിപ്പോയി; മൃതദേഹം കിടത്തിയത് വീട്ടുമുറ്റത്ത്
spot_img

അച്ഛൻ മരിച്ചതറിഞ്ഞ് മകൻ വീട് പൂട്ടിപ്പോയി; മൃതദേഹം കിടത്തിയത് വീട്ടുമുറ്റത്ത്

അരിമ്പൂർ (തൃശൂർ): മകൻ്റെ പീഡനത്തെ തുടർന്ന് വീടുവിട്ട് അഗതിമന്ദിരത്തിൽ അഭയംതേടേണ്ടിവന്ന പിതാവിന് മരണശേഷവും ദുർവിധി. അരിമ്പൂർ കൈപ്പിള്ളി റിങ് റോഡിൽ പ്ലാക്കൻ വീട്ടിൽ തോമസിൻ്റെ (78) മൃതദേഹമാണ്, മകൻ വീട് പൂട്ടി സ്ഥലംവിട്ടതിനെ തുടർന്ന് മണിക്കൂറുകളോളം സ്വന്തം വീട്ടുമുറ്റത്ത് കിടത്തേണ്ടിവന്നത്.

മകനും മരുമകളും മർദിക്കുന്നുവെന്ന് കാണിച്ച് ഏതാനും മാസം മുമ്പാണ് തോമസും ഭാര്യ റോസിലിയും അന്തിക്കാട് പൊലീസിൽ പരാതി നൽകിയിരുന്നത്. തുടർന്ന് ഇവർ വീടുവിട്ടിറങ്ങി. നാട്ടുകാർ അറിയിച്ചതനുസരിച്ച് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും മണലൂരിലെ അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments