തൃശൂർ: പിഎസ്‌സി പൊലീസ് എഎസ്ഐ (ട്രെയിനി), കോൺസ്റ്റബിൾ ട്രെയിനി (സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഫോർ എസ്‌സി/എസ്ടി) തസ്‌തികയിലേക്ക് ശനി പകൽ 1.30 മുതൽ 3.30വരെ ജില്ലയിൽ നടത്തുന്ന ഒഎംആർ പരീക്ഷയ്ക്ക് പീച്ചി ജിഎച്ച്എസ്എസിലെ (സെൻ്റർ നമ്പർ.1338) പരീക്ഷാകേന്ദ്രം മാറ്റി. ഇവിടെ പരീക്ഷയെഴുതേണ്ട രജിസ്റ്റർ നമ്പർ 1075468 മുതൽ 1075667 വരെയുള്ള ഉദ്യോഗാർഥികൾ ഗവ. എച്ച്എസ്എസ് പട്ടിക്കാട്-സെൻ്റർ IIവിൽ ഹാജരാകണം. ഇതുസംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് പിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.


