കൊടകര:കെഎസ്ആർടിസി ഓർഡിനറി ബസിന് പിറകിൽ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിടിച്ച് 14 പേർക്ക് പരിക്കേറ്റു. ദേശീയപാത പേരാമ്പ്രയിൽ അപ്പോളോ ടയേഴ്‌സിൻ്റെ മുന്നിൽ തിങ്കൾ രാവിലെ 10.30 ഓടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോകുന്നവയായിരുന്നു രണ്ട് ബസുകളും. പരിക്കേറ്റവർ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. പെരുമ്പാവൂർ കുന്നതോടി നിമിഷ (28) വിടപ്പുഴ കുടിലിൽ അബ്ദുൽ സലാം (38), മറ്റത്തൂർ കോരേച്ചാൽ പാറമേക്കാടൻ രതീഷ് (43), കോട്ടയം സ്വദേശി നിതീഷ് (39), തൊടുപുഴ സ്വദേശി ജയ്‌ജി മാത്യു (49), കൊടകര പുളിയാനിപറമ്പിൽ സരള (65), വയനാട് സ്വദേശി ബേബി (63), കോതമംഗലം സ്വദേശി താജുദ്ദീൻ (44), കാതിക്കുടം സ്വദേശി ജെയ്‌സൺ (47), വി ആർ പുരം രാമൻ (65), കണ്ണൂർ സ്വദേശി ദീപേഷ് (34), മുവാറ്റുപുഴ സ്വദേശി കൃഷ്‌ണകുമാർ (53), നാട്ടിക സ്വദേശി വിനോദ് (54), പാലക്കാട് സ്വദേശി ഗോകുൽ ദാസ് എന്നിവർക്കാണ് പരിക്കേറ്റത്.


