Wednesday, February 11, 2026
HomeThrissur Newsസുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയില്‍ അന്വേഷണം; പരാതിക്കാരന് മൊഴി...
spot_img

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയില്‍ അന്വേഷണം; പരാതിക്കാരന് മൊഴി നല്‍കാന്‍ നോട്ടീസ്

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയിൽ അന്വേഷണം. മൊഴി നൽകാൻ പരാതിക്കാരന് വനംവകുപ്പ് നോട്ടിസയച്ചു. അടുത്ത് 21ന് നേരിട്ട് ഹാജരായി തെളിവുകൾ നൽകണം. തൃശൂർ ഡിഎഫ്‌ഒയാകും മൊഴിയെടുക്കുക. പരാതിയിൽ വനംവകുപ്പ് പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. പട്ടിക്കാട് റേഞ്ച് ഓഫിസർക്കാണ് അന്വേഷണച്ചുമതല.

ലോക്കറ്റിലുള്ളതു യഥാർഥത്തിലുള്ള പുലിപ്പല്ലാണോ എന്ന് പരിശോധിക്കും. ഐഎൻടിയുസി യങ് വർക്കേഴ്‌സ് കൗൺസിൽ സംസ്‌ഥാന ജനറൽ സെക്രട്ടറി എ.എ മുഹമ്മദ് ഹാഷിമാണു ഡിജിപിക്കു പരാതി നൽകിയത് മാലയിൽ പുലിപ്പല്ല് കെട്ടിയ ലോക്കറ്റു ധരിച്ച് സുരേഷ് ഗോപി കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സഹിതമായിരുന്നു പരാതി തൃശൂർ ഡിഎഫ്ഒയ്ക്കും പരാതി നൽകിയിട്ടുണ്ട്.

പുലിപ്പല്ല് കൈവശം വച്ചതായി തെളിഞ്ഞാൽ വന്യജീവി (സംരക്ഷണ) നിയമ പ്രകാരം 3 മുതൽ 7 വർഷം വരെ തടവും പിഴയുമാണ് ശിക്ഷ പുലിപ്പല്ലുമായി റാപ്പർ വേടൻ (ഹിരൺദാസ് മുരളി) അറസ്‌റ്റിലായതിനു പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെയും പരാതിയുയർന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments