ഓട്ടോക്കൂലി ചോദിച്ച ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് യുവാവ് തൃശൂർ പെരുമ്പിലാവിലാണ് അതിക്രൂരമായ സംഭവം നടന്നത് പരുക്ക് പറ്റിയ ഓട്ടോ ഡ്രൈവർ ഷാജഹാൻ ആശുപത്രിയിൽ ചികിൽസയിലാണ് അക്രമിയെ പിന്നീട് പൊലീസ് കസ്‌റ്റഡിയിലെടുത്തു.
പെരുമ്പിലാവിൽ ബാറിനു സമീപത്തു നിന്നാണ് മദ്യലഹരിയിലായിരുന്ന തമിഴ്‌നാട്ടുകാരൻ ചിന്നരാജ് ഓട്ടം വിളിച്ചത്. പെരുമ്പിലാവിലെ ആനക്കല്ലിൽ വീടിനു സമീപത്ത് ഓട്ടോ നിർത്തി കാശ് ചോദിച്ചപ്പോൾ ചിന്നരാജ് ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. അൻപത്തിയേഴുകാരനായ പെരുമ്പിലാവ് സ്വദേശി ഷാജഹാന് തലയ്ക്കു പരുക്കേറ്റു. ഡ്രൈവറെ മർദ്ദിക്കുന്നത് അയൽവാസികൾ വീഡിയോയിൽ പകർത്തി.
ഓട്ടോ ഡ്രൈവർ ഷാജഹാൻ്റെ പരാതി പ്രകാരം പൊലീസ് കേസെടുത്തു. കല്ലുക്കൊത്ത് തൊഴിലാളിയാണ് അറസ്‌റ്റിലായ ചിന്നരാജ്. ഇയാൾ മദ്യലഹരിയിൽ അക്രമം കാട്ടുന്നത് പതിവാണെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു.


