വടക്കാഞ്ചേരി:ഓട്ടുപാറയിൽ വീടിൻ്റെ പിൻഭാഗം ഇടിഞ്ഞ് യുവതി തോട്ടിലേക്ക് വീണു. നിസാര പരുക്കുകളോടെ യുവതി രക്ഷപ്പെട്ടു. തൃശൂർ ചിറ്റിശേരിയിൽ കാറ്റിലും മഴയിലും വീട് തകർന്നു വീട്ടുകാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
വീടിനു പിന്നിൽ ഒഴുകുന്നത് അകമല തോടാണ്. വീടിൻ്റെ പിറകുവശം ആറടി ഉയരത്തിൽ കരിങ്കല്ലും മണ്ണും കെട്ടി സംരക്ഷിച്ചിരുന്നു. ഇതാണ് ഇടിഞ്ഞു തോട്ടിലേക്ക് വീണത്. ഈ സമയം, കറിവേപ്പില പൊട്ടിക്കാൻ വീടിന് പിറകിലായിരുന്നു ഓട്ടുപാറ സ്വദേശിനിയായ ഷീന. ഏണിയിറക്കിയാണ് മുകളിലോട്ട് കയറ്റിയത് ഷീനയുടെ പരുക്ക് നിസാരമാണ്.
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം.എച്ച്. ഷാനവാസിൻ്റെ വീട്ടിലാണ് അപകടം സംഭവിച്ചത്. ഷാനവാസിൻ്റെ ഭാര്യ ഷീനയാണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. തൃശൂർ ചിറ്റിശേരിയിൽ മഴയിലും കാറ്റിലും വീട് തകർന്നു. വലിയ ശബ്ദം കേട്ടതോടെ വീട്ടുകാർ പുറത്തേയ്ക്ക് ഓടി. ഇതിനു പിന്നാലെ, വീട് തകർന്നു വീണു. വീടിൻ്റെ മുൻവശം പൂർണമായും തകർന്നു


