Saturday, December 13, 2025
HomeThrissur Newsകയ്‌പമംഗലം ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 
2 പേർക്ക് പരിക്ക്
spot_img

കയ്‌പമംഗലം ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 
2 പേർക്ക് പരിക്ക്

കയ്‌പമംഗലം:ദേശീയപാത 66 മൂന്നുപീടികയിൽ കാറും ലോറിയും കുട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്. ഡ്രൈവർ ചാവക്കാട് അകലാട് സ്വദേശി വെണ്ടാട്ടിൽ റഫീക് (48), മണത്തല സ്വദേശി റജബ് മൻസിലിൽ ഫർഹാൻ (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നുപീടികയിലെ ഫസ്‌റ്റ് എയ്‌ഡ്‌ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം പുലർച്ചെ നാലോടെ മൂന്നുപീടിക സെൻ്ററിന് തെക്ക് ഭാഗത്താണ് അപകടമുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും ചാവക്കാട്ടേക്ക് പോയിരുന്ന കാറും എറണാകുളം ഭാഗത്തേയ്ക്ക് പോയിരുന്ന ചരക്ക് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. കയ്‌പമംഗലം പൊലീസ് സ്ഥലത്തെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments