ചേലക്കര:മിനി സിവിൽ സ്റ്റേഷന് എതിർവശത്തുള്ള കടമുറികൾ ഉൾപ്പെടുന്ന ഇരുനിലക്കെട്ടിടം തകർന്നുവീണു കാലപ്പഴക്കമുള്ള കെട്ടിടത്തിൻ്റെ പിൻഭാഗമാണ് വ്യാഴാഴ്‌ച പകൽ 2.30ഓടെ വലിയ ശബ്ദത്തോടെ നിലംപതിച്ചത്. കടകളിലുണ്ടായിരുന്ന ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഹോട്ടലും കടകളും ഉൾപ്പെടുന്ന കെട്ടിടമാണ് തകർന്നത്. രണ്ട് കടകളുടെ പിൻഭാഗമാണ് പൂർണമായും പുറകുവശം താഴ്‌ചയുള്ള ഭാഗത്ത് തകർന്നത്. ശക്തമായ മഴ പെയ്‌തതതാണ് കാലപ്പഴക്കമുള്ള കെട്ടിടം തകരാൻ കാരണമെന്നാണ് നിഗമനം.


