ചാലക്കുടി:ചാലക്കുടി പുഴയുടെ സമ്പാളൂർ പാലത്തിന് മുകളിൽനിന്നും പുഴയിലേക്ക് ചാടിയ ആളെ ബുധനാഴ്‌ചയും കണ്ടെത്താനായില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് പാലത്തിന് മുകളിൽനിന്നും ആൾ പുഴയിലേക്ക് ചാടിയത്. തുടർന്ന് അഗ്നിശമന സേനയുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അടിയൊഴുക്ക് കൂടുതലായതിനാൽ ഒഴുകിപോകാൻ സാധ്യതയുള്ള ചാലക്കുടിപുഴയുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്‌ച തെരച്ചിൽ നടത്തി. കണക്കൻകടവ് റെഗുലേറ്ററിന് താഴെ ചാലക്കുടിപുഴയും പെരിയാർ പുഴയും യോജിക്കുന്ന മാഞ്ഞാലി പാലത്തിന് സമീപം ചൗക്ക കടവുവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്‌ച തെരച്ചിൽ തുടരും.


