Wednesday, February 11, 2026
HomeThrissur Newsഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയവർക്ക് ആശ്വാസമായി പ്രസാദ ഊട്ട്
spot_img

ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയവർക്ക് ആശ്വാസമായി പ്രസാദ ഊട്ട്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി തലേ ദിവസം എത്തിയവർക്ക് ദേശീയ പണിമുടക്ക് ദിനം ദേവസ്വം പ്രസാദ ഊട്ട് ആശ്വാസമായി.

10000ല്ലേറെ പേർ പ്രസാദ ഊട്ടിലും പ്രഭാത ഭക്ഷണത്തിലുമായി പങ്കെടുത്തു. ക്ഷേത്ര നടയിൽ- 14 വിവാഹങ്ങളും നടന്നു. പുലർച്ചെ അഞ്ച് മുതൽ തന്നെ ഇഡ്ഡലിയും ഉപ്പുമാവും ചട്‌നിയും സാമ്പാറും ചുക്കുകാപ്പിയും നൽകി. 9.30വരെ തുടർന്ന പ്രഭാത ഭക്ഷണവിതരണത്തിൽ 3000ലേറെ പേർ ഭക്ഷണം കഴിക്കാനെത്തി. രാവിലെ പത്തിന് തന്നെ ചോറും കാളനും ഓലനും കൂട്ട് കറിയും രസവും അച്ചാറുമടങ്ങിയ പ്രസാദ ഊട്ട് ആരംഭിച്ചു. പകൽ മൂന്ന് വരെ തുടർന്ന പ്രസാദ ഊട്ടിൽ 7200ഓളം പേർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments