ചാവക്കാട്:കഞ്ചാവ് കേസിൽ ജാമ്യത്തിൽ കഴിഞ്ഞ യുവാവിനെ ഹാഷിഷ് ഓയിലുമായി ചാവക്കാട് എക്സൈസ് പിടികൂടി. കണ്ടാണശേരി ചൊവല്ലൂർ കറുപ്പംവീട്ടിൽ അൻസാർ (24)നെയാണ് 124.680 ഗ്രാം ഹാഷിഷ് ഓയിലുമായി ചാവക്കാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി ജെ റിൻ്റൊയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വ രാത്രി പത്തോടെ ഗുരുവായൂർ ചൂണ്ടൽ പള്ളി റോഡിന് സമീപം വെച്ചാണ് അൻസാർ പിടിയിലായത്. ഒന്നരക്കിലോ കഞ്ചാവ് കൈവശംവെച്ച കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് ഹാഷിഷ് ഓയിലുമായി ഇയാൾ പിടിയിലായത്. അസി. എക്സൈസ് ഇൻസ്പെക്ടർ കെ രാമകൃഷ്‌ണൻ, പ്രിവന്റീവ് ഓഫീസർമാരായ കെ എ ബാഷ്പജൻ, ടി ആർ സുനിൽ, എ എൻ ബിജു, എം എ അക്ഷയ്കുമാർ, സജിത എസ് സിനി, അബ്‌ദുൽ റഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


