Wednesday, April 1, 2026
HomeThrissur Newsഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
spot_img

ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

ചാലക്കുടി:ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് പരിയാരം സ്വദേശിയിൽനിന്നും 1.08 കോടി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട പന്തളം പൂഴിക്കോട് സ്വദേശി കിഴക്കേവീട്ടിൽ അക്ഷയ് രാജിനെ(22) യാണ് തൃശൂർ റൂറൽ സൈബർ പൊലീസ് പിടികൂടിയത്. തട്ടിപ്പിന് ഇരയായ പരിയാരം സ്വദേശിയുടെ പരാതിയെതുടർന്നാണ് അറസ്റ്റ്. പരാതിക്കാരനെ ഓൺലൈൻ ട്രേഡിങ് ചെയ്യുന്ന ബിജിസി എന്ന ട്രേഡിങ് കമ്പനിയാണെന്ന് വിശ്വസിപ്പിച്ച് ട്രേഡിങ് ചെയ്യുന്ന വാലറ്റ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുയും ട്രേഡിങ് നടത്തുന്നതിലേക്കായി 2024 നവംബർ മുതൽ 2025 ഫെബ്രുവരിയുള്ള കാലയളവിൽ പ്രതിയുടെ വിവിധ അക്കൗണ്ടിലേക്ക് പണം അയപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാഡ് ചെയ്‌തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments