Tuesday, March 3, 2026
HomeKeralaപാലക്കാട് കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
spot_img

പാലക്കാട് കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

 റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന അന്യ സംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടി. അസം സ്വദേശി നൂർ ഹുസൈൻ (39) എന്നയാളാണ് പിടിയിലായത്. എക്സൈസിന്റെയും റെയിൽവെ സംരക്ഷണ സേനയും നടത്തിയ സംയുക്ത പരിശോധനയിൽ 2.3 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടികൂടി.

പാലക്കാട്‌ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ അജീഷ്, സുജീഷ്, ബാസിത്, സിവിൽ എക്സൈസ് ഓഫീസർ സദാശിവൻ എന്നിവരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments