Friday, July 18, 2025
HomeBREAKING NEWSമോഹൻലാലിന്റെ കണ്ണിൽ മൈക്ക് കൊണ്ട് കുത്തി മാധ്യമ പ്രവർത്തകൻ
spot_img

മോഹൻലാലിന്റെ കണ്ണിൽ മൈക്ക് കൊണ്ട് കുത്തി മാധ്യമ പ്രവർത്തകൻ

സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ജിഎസ്‍ടി ദിനാഘോഷ പരിപാടിയിലെ മുഖ്യാതിഥി മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലായിരുന്നു. ചടങ്ങിൽ പങ്കെടുത്ത് തിരികെ മടങ്ങുന്ന വീഡോയായാണ് വൈറലാവുന്നത്,

നടൻ പുറത്തേക്കിറങ്ങി വന്നതോടെ മാധ്യമങ്ങൾ താരത്തിന്റെ ബൈറ്റ് എടുക്കാനായി ചുറ്റം തടിച്ച് കൂടി. മാധ്യമപ്രവർത്തകർ ചോദിച്ച വിഷയത്തെ കുറിച്ച് അറിഞ്ഞിട്ടില്ലാത്തതിനാൽ ഞാൻ അറിഞ്ഞില്ല… അറിഞ്ഞിട്ട് പ്രതികരിക്കാമെന്ന് നടൻ മറുപടി നൽകി.

എന്നാൽ നടനെ വിടാതെ മാധ്യമപ്രവർത്തകർ ചുറ്റും വളഞ്ഞു. അതിനിടയിൽ ബൈറ്റിനായി മാധ്യമപ്രവർത്തകരിൽ ഒരാൾ നടന്റെ മുഖത്തേക്ക് നീട്ടി പിടിച്ച മൈക്ക് കണ്ണിൽ തട്ടി. ശേഷം പോലീസുകാർ ഇടപെട്ട് മാധ്യമപ്രവർത്തകരെ നിയന്ത്രിച്ചിട്ടാണ് താരത്തിന് കാറിൽ കയറാൻ കഴിഞ്ഞത്. മൈക്ക് തട്ടി കണ്ണിന് വേദന അനുഭവപ്പെട്ടതോടെ അൽപ്പനേരം മോഹൻലാൽ സ്തംബ്ദനായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments